Choorna
Swarasam
ഗോപീ, ചന്ദനവും സേവ്യം ത്രിഫലാ,യിരുവേലിയും മുസ്താ ജാതിത്രയം ചാതുർജാതം ത്രികടുചോരവും വാലൂഷണം, ത്രിജീരം, ഷട്തണ്ഡുലം, കിരിയാത്തുമായ് ആശാളികൊട്ടം കസ്തുരി കുങ്കുമപ്പൂവു ദാരുവും മധുകം ലശുനം കായ, മകാവും ചതകുപ്പയും ചെമ്പകപ്പൂവുഭൂനിംബം രുദ്രാക്ഷം പശുപാശിയും രോചനം, സൈന്ധവം, പഞ്ചസാരയും മുന്തിരിങ്ങയും പാടക്കിഴങ്ങു കല്ക്കണ്ടം കർപ്പൂരം ച വിഡംഗവും അയമോദകവും ചവ്യം മാശാക്കും സമഭാഗമായ് പൊടിച്ചു കൂർക്കിലച്ചാലിരച്ചൻപോടുണക്കണം വീണ്ടും പൊടിച്ചു ചെന്തെങ്ങിൻ കരിക്കിൻ ജലയുക്തമായ് നല്ലപോലെയരക്കേണം മാഷതുല്യമുരുട്ടണം വേണ്ടപോലെയുണക്കീട്ടു ബാലകന്നുകൊടുക്കുകിൽ കരപ്പനെല്ലാം പോയീടും പനിയും ബാലപീഡയും നീരും ഗ്രഹണിയും ഭൂതഗഹാപസ്മാരരോഗവും പേരും ഗോപീചന്ദനാദിയെന്നോതും ഭേഷജത്തിനെ കരിക്കിനുള്ളിലാക്കീട്ടു കഷായം വച്ചുമേകിടാം.
Vaidya tharaka
Gulika