Drava dravya
ത്രിജാതം തികടുകം ത്രിഫലാ വജ്രനാഗവും
കസ്തൂരീ ജാതീഫലകമിരവി പശുപാശിയും
അഗ്രഗ്രാഹീ ച കർപ്പൂരം പൊൻകാരം ചാലിയം
വചാ അഞ്ജനഞ്ച കിരാമ്പൂവും ജീരകേ ചതകുപ്പയും
ഇരുവേലി രസം രാസ്നാ ദീപ്യകൌ മനയോലയും
മധുകം ചീനമുളകും കാന്തം ക്ഷാരദ്വയം തഥാ
ഒപ്പംകൊണ്ടുപനിനീരിൽതാൻ നീരിൽ താൻ ഭ്രമരോത്ഭവേ
അരച്ചു കുന്നിക്കുരുവിൻപ്രമാണം ചേർത്തുരുട്ടിയാൽ
ഉണക്കീനിഴലിൽവച്ചു സൂക്ഷിപ്പൂഗുളികാഃ ശുഭാഃ
അഥ ജീരകകർഷത്തെ പ്രസ്ഥാർദ്ധസലിലേ ക്ഷിപേത്
കുറുക്കിയതുഴക്കാക്കൂ പോരക്കൊണ്ടതു തന്നിലേ
ഇവററിലേകാം ഗുളികാം കലക്കി പിബതാംക്ഷണാത്
വായുനേർവരുമെക്കിട്ടം മാറുമെത്തും മഹാസുഖം
സമ്പോഷണ കഷായാദിയഥാവസ്ഥം പ്രയോജയേത്
സർച്ചവ്യാധിഹരീ സൈഷാ ഗുളികാ വായുസംജ്ഞിതാ.
Sahasrayogam
Gulika