Choornam
Bhavana dravya
ആടും, മാടും, തഥാ പോത്തും കാണ്ടാമൃഗമതും തഥാ കലമാനിവയഞ്ചിന്റെ കൊമ്പും നല്ല കുളമ്പതും വയമ്പും വിടയം പിക്കരളും, മുക്കു, ചോരയും കാഷ്ടവും, ജാതിതൻ പ്രതീ, ഫലം, ഗ്രാമ്പൂവുകായവും അരിയാറുള്ളിയും രക്തചന്ദനം കൃമിശ്രതുവും ജീരകതയവും, സർവ്വം തുല്യമായിട്ടെടുക്കണം, ഉണക്കിപ്പൊടിയാക്കേണം, തുമ്പച്ചാറ്റിലരയ്ക്കണം പിന്നെ പാവട്ടനീർ നല്ല തുളസീതീരതും തഥാ പനിക്കൂർക്കയുടെ നീരും കണ്ണിവെറ്റിലനീരജും മുരിങ്ങത്തളിർതൻനീരും ചെറുനാരങ്ങാനീരവി ചേർത്തരയ്ക്കുകമാത്രം പോരോരോനീരിലരച്ചതും ഉണക്കിപ്പൊടിയാക്കീട്ടുവേണം വീണ്ടുമരയ്ക്കുവാൻ ഒടുവിൽ കുക്കുടച്ചോരച്ചേർത്തരച്ചുഷണോപമം ഉരുട്ടീട്ടതുണക്കേണം നിഴൽകൊള്ളിച്ചുവേണ്ടപോൽ. സൂക്ഷിച്ചുവെച്ചു നൽകേണം വ്യാധിക്കൊത്തനുപാനമായ് പനി, വായുക്കൾ, വിമ്മിഷ്ടം കരപ്പൻ ബാലപീഡയും അപസ്മാരമതും മാറ്റും ‘കൊമ്പഞ്ചാദി'യിതേകുകിൽ
Vaidyatharaka
Gulika