Swarasa:
Kalka:
Sneha:
ചൊല്ലിടാം മുറിവെണ്ണ കാച്ചുവതിനായുളേളാരു യോഗം
നരർക്കെല്ലാർക്കും നലമോടുരോഗമതകന്നീടാൻ പുരട്ടീടുവാൻ
തല്ലേല്ക്കില് കുഴതെറ്റിവീണ് മുറിവോ തീപ്പൊള്ളലേറ്റീടിലോ
ചൊല്ലീടാം ചില നീരിനും ഗുദതലം വിങ്ങുന്നോരർശസ്സിനും
കറ്റാർവാഴപ്പുറംതണ്ടരുണിമയെഴുമാമുള്ളിയും ചെമ്മരുക്കിൻ
മുറ്റീടും പത്രമുങ്ങിന്തൊലി ശതാവരി താർതാവൽ താംബൂലമേവം
പറ്റുംപോൽ തൈമുരിങ്ങച്ചെടിയിലയിവതൻനീരുമായ് കാടിവെള്ളം
തെറ്റാതെ ചേർത്തൊരുക്കാം മണലൊടുസമപാകത്തിൽ തേങ്ങെണ്ണ നന്നായ്
A.Pharmacopia -Tvm
Taila