ചുക്കും തിപ്പലിയും പുരാണമുളകും കായം കരിഞ്ജീരകം
സിദ്ധാർത്ഥം കൊടുവേലി കാട്ടുമുളകും ദീപ്യം തഥാ ജീരകം
കാട്ടിൽ തിപ്പലിയും സചൂർണ്ണിതമിദം നേർത്തുപ്പുനീരിൽ തരാം
ചിററുള്ളീപതിനാറുകൊൾകിതുപലം സേന്തുപ്പു വില്വം തഥാ
കൂർക്കിൻനീർ പുളിയോടു മോരൊടുസമം മുന്നാഴിയുംനാഴിയും
മുന്നം ചൊന്നവയും കലക്കിയതിനെപ്പാത്രേപുനഃപാചയേത്
ദർവീലേപനതാംഗതം പുലരിയേ കർഷപ്രമാണം ലിഹേൽ
ഗുന്മാനഷ്ടവിധാന്നിഹന്തിസകലാൻശൂലന്ത്രപാണ്ഡ്വാമയാൻ
Sahasrayogam
Lehyam