ശതാവരീരസപ്രസ്ഥം തന്നിലെട്ടു പലം സിതാ
കലക്കിനാഴിനെയ് വീഴ്ത്തി പക്ത്വാ ദർവീപ്രലേപഗേ
ചുക്കു തിപ്പലി യഷ്ട്യാഹ്വമേലത്തരി ഞെരിഞ്ഞിലും
കഷായക്കൽ ഭൂമിതാലകന്ദം താർതാവൽവേരപി
പാഠാ വിദാരീ നന്നാറി പാലുവള്ളിക്കിഴങ്ങുകൾ
കിഴുകാനെല്ലിതൻവേരും മുമ്മൂന്നാകക്കഴഞ്ചിവ
പൊടിച്ചുതന്നിലിട്ടിട്ടു സിതാമപി പലദ്വയം
നാഴിക്കൂവയുമായ് ക്ഷിപ്ത്വാ വാങ്ങി നന്നായിളക്കിയാൽ
പിന്നെ മൃത്ഭാജനേചേർത്തു ലേഹം പ്രാതരിദം ലിഹേൽ
സർവമൂർച്ഛാസു മോഹേഷു രക്തപിത്തേ ഹലീമകേ
കാമിലായാഞ്ച നന്നേററം വയററിൽ കുത്തിനും തഥാ
ശതാവരിഗുളം നാമ്നാ സർവസ്രാവേഷു പൂജിതം.
Sahasrayogam
Lehyam